വിശദവിവരങ്ങള്‍ | |
വര്‍ഷം | 1999 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | വൃന്ദാവന സാരംഗ |
അഭിനേതാക്കള്‍ | മമ്മൂട്ടി ,സംഗീത ,കവിയൂർ പൊന്നമ്മ ,തിലകൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:40:10.
പുലരിനിലാവു കളഭമുഴിഞ്ഞു ഭജനമിരുന്ന തിരുനടയില്‍ വരുന്നു ഞങ്ങള്‍ നെഞ്ചിലുലാവും സങ്കടമോടെ തീര്‍ത്ഥാടകരായ് അകമിഴിതന്‍ തിരി തെളിയാന്‍ വരമരുളൂ ശ്യാമഹരേ ഇനി നറുവെണ്ണപോലെ നിന്റെ കാല്‍ക്കലുരുകാം എരിവേനലെരിയുന്ന നിളപോലെയും മഴകാണാ മുകിലിന്റെ ഇതള്‍പോലെയും (എരി) കണ്ണീരായ് പൂക്കും പൂമുത്തേ എന്നുള്ളില്‍ പുണ്യം നീയല്ലേ മൂവന്തിച്ചാന്തും തൊട്ട് മുന്നാഴി പൊന്നുഴിഞ്ഞും നിന്നെ ഞാന്‍ മെല്ലെയൊരുക്കാം പൂക്കാലം കൊണ്ടു പുതയ്ക്കാം (പുലരി) നിന്നുള്ളില്‍ വിളയുന്ന പൊന്മുത്തിനെ നെഞ്ചോടു ചേര്‍ത്തൊന്നു താരാട്ടണം (നിന്നുള്ളില്‍) മുല്ലപ്പൂ മൊട്ടായ് പോറ്റേണം പല്ലാവൂര്‍ മുറ്റത്തെന്നെന്നും തൂവെണ്ണക്കണ്ണനൊക്കും ഉണ്ണിക്കിടാവിനെ ഞാന്‍ പേരെന്തു ചൊല്ലി വിളിക്കും ആരീരം പാടിയുറക്കാന്‍ (പുലരി) |