കവിളത്തെ കണ്ണീര്‍കണ്ടു (അന്വേഷിച്ചു കണ്ടെത്തിയില്ല )
This page was generated on April 29, 2024, 3:38 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എസ് ജാനകി
രാഗംകേദാര്‍
അഭിനേതാക്കള്‍സത്യന്‍ ,കെ ആർ വിജയ ,സുകുമാരി ,കോട്ടയം ശാന്ത
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:02.

കവിളത്തെ കണ്ണീർ കണ്ടു
മണിമുത്താണെന്നു കരുതി
വില പേശാനോടിവന്ന
വഴിയാത്രക്കാരാ വഴിയാത്രക്കാരാ
കദനത്തിന്‍ തേങ്ങല്‍ കേട്ടു
പുതുരാഗമെന്നു കരുതി
ശ്രുതി ചേര്‍ക്കാനോടിയെത്തിയ
വഴിയാത്രക്കാരാ വഴിയാത്രക്കാരാ

എന്നുടെ കഥകൾ കേൾക്കുമ്പോൾ നിൻ
കണ്ണുകൾ നനയുകയാണോ
നിന്നുടെ സുന്ദര രാജധാനിയിൽ
എന്നെ വിളിക്കുകയാണോ നീ
എന്നെ വിളിക്കുകയാണോ
(കവിളത്തെ)

ഇനിയൊരു മധുരസ്വപ്നം തന്നുടെ
പനിനീർക്കടലിൽ മുങ്ങാം
കൽപ്പന തന്നുടെ ചിപ്പിയിൽ നിന്നൊരു
രത്നവുമായി പൊങ്ങാം ഞാൻ
രത്നവുമായി പൊങ്ങാം
(കവിളത്തെ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts