കരയുടെ മാറില്‍ തലോടി (തിരകൾക്കപ്പുറം )
This page was generated on April 27, 2024, 3:10 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംജോണ്‍സണ്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുരേഷ് ഗോപി ,മഞ്ജു വാര്യർ ,മുരളി ,മിനി നായർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:25.

(സ്ത്രീ) കരയുടെ മാറില്‍ തലോടി
തിരയൊരു താരാട്ടു പാടി
ഇനി നീയുറങ്ങെന്റെ സീതമ്മ
കാവലിനുണ്ടല്ലോ കടലമ്മ (2)
ആരിരാരോ ആരാരോ
ആരീരാരോ ആരാരോ

(പു) (കരയുടെ )

(പു) നീറും മനസ്സിലും നീരാഴിച്ചുണ്ടിലും
നില്‍ക്കാത്ത പാട്ടാണു്
പെണ്ണിന്‍ കരളിലെ പാട്ടിനു താളമായു്
കണ്ണീരു കൂട്ടാണു്
(നീറും മനസ്സിലും )
ഈണമുതിരുന്ന നെഞ്ചകത്തെപ്പോഴും
ദുഃഖത്തിന്‍ കൂടാണു്
വെറും ദുഃഖത്തിന്‍ കൂടാണു്

(പു) (കരയുടെ )

(പു) തിരകള്‍ക്കപ്പുറം കടലമ്മയ്ക്കൊരു
മാണിക്യക്കൊട്ടാരം
(തിരകള്‍ക്കപ്പുറം )
അതിനുള്ളില്‍ കടലമ്മ മക്കള്‍ തന്‍ നോവാറ്റാന്‍
പാടുന്നു രാരീരം
മീട്ടിപ്പാടുന്നു രാരീരം

(പു) (കരയുടെ )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts