ഒരിടത്ത്‌ ജനനം (അശ്വമേധം )
This page was generated on May 27, 2024, 12:59 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംനടഭൈരവി
അഭിനേതാക്കള്‍ഷീല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:04.

ഒരിടത്തു ജനനം ഒരിടത്തു മരണം
ചുമലില്‍ ജീവിത ഭാരം (ഒരിടത്തു )
വഴിയറിയാതെ മുടന്തി നടക്കും
വിധിയുടെ ബലിമൃഗങ്ങള്‍ നമ്മള്‍
വിധിയുടെ ബലിമൃഗങ്ങള്‍
(ഒരിടത്തു )

ഈ യാത്ര തുടങ്ങിയതെവിടെ നിന്നോ
ഇനിയൊരു വിശ്രമമെവിടെച്ചെന്നോ (ഈ യാത്ര)
മോഹങ്ങള്‍ അവസാന നിമിഷം വരെ
മനുഷ്യബന്ധങ്ങള്‍ ചുടലവരെ (മോഹങ്ങള്‍)
ഒരു ചുടലവരെ
(ഒരിടത്തു )

കരളിലെ ചെപ്പില്‍ സ്വപ്നമെന്നൊരു
കള്ളനാണയം ഇട്ടതാര്‌ (കരളിലെ)
കണ്ടാലകലുന്ന കൂട്ടുകാരോ
കല്ലെറിയാന്‍ വന്ന നാട്ടുകാരോ (കണ്ടാല്‍)
(ഒരിടത്തു )

ഈ മണ്ണില്‍ കിടക്കുന്ന കൊഴിഞ്ഞ പൂക്കള്‍
ഇതുവഴി പോയവര്‍തന്‍ കാലടികള്‍
അക്കരെ മരണത്തിന്‍ ഇരുള്‍ മുറിയില്‍
അഴുക്കുവസ്ത്രങ്ങള്‍ മാറിവരും
അവര്‍ മടങ്ങിവരും
(ഒരിടത്തു )malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts