രാരവേണു (മിസ്റ്റര്‍ ബട്‌ളര്‍ )
This page was generated on April 19, 2024, 9:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംവിദ്യാസാഗര്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ എസ് ചിത്ര ,കല്യാണി മേനോന്‍
രാഗംബിലഹരി
അഭിനേതാക്കള്‍ദിലീപ് ,ചിത്ര ,ലളിതശ്രീ ,മഞ്ജു പിള്ള ,സീനത്ത് ,രേണുക (പുതിയ)
ഗാനത്തിന്റെ വരികള്‍
Last Modified: September 03 2013 23:35:16.
രാരവേണു ഗോപബാലാ
രാജിത സദ്‌ഗുണ ജയശീല...
അമ്പാടിക്കുയിലല്ലേ പൊന്നോടക്കുഴലല്ലേ
നറുവെണ്ണക്കുടമല്ലേ നീയെന്‍ കണ്ണാ...

(രാരവേണു)

പീലിതരാം ചെറുഗോപി തൊടാം
പീതാംബരവും ചാര്‍ത്തീടാം
പൈക്കളിതാ പൂംപൈക്കളിതാ
മേയ്ക്കാനിതിലെ നീ വരുമോ
കുളിരാര്‍ന്നൊഴുകും യമുനാനദിയില്‍
നീരാടാന്‍ നീ വന്നാട്ടേ...
കാല്‍ത്തള തുള്ളി നടക്കാം
ഈ കാട്ടിലൊളിച്ചു കളിക്കാം
കോടക്കാറൊളിവര്‍ണ്ണാ നിന്നെ
കോരിയെടുത്തൊന്നൂഞ്ഞാലാട്ടാം

(രാരവേണു)

രാഗിണിയാം യുവരാധയിതാ
രാസോല്ലസിതം പാടുകയായ്
ഭാമയിതാ നിന്‍ ഭാമയിതാ
വിരഹിണിയായ് കേഴുന്നൂ
വനവേണുവുമായ് വരു നീയരികില്‍
മായാവൃന്ദാവനിയില്‍...
നിന്റെ നഖത്തല മെല്ലെ
എന്‍ നെഞ്ചിലുരഞ്ഞു മുറിഞ്ഞു
പീലിപ്പൂമുടി കാറ്റിലുലഞ്ഞു
മനസ്സിനകത്തണിമഞ്ഞു കിനിഞ്ഞു

(രാരവേണു)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts