മോഹിനി എനിക്കായ്‌ (മഞ്ജീരധ്വനി )
This page was generated on May 7, 2024, 10:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംഇളയരാജ
ഗാനരചനഎം ഡി രാജേന്ദ്രന്‍
ഗായകര്‍പ്രദീപ്‌ സോമസുന്ദരം ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 21 2013 03:28:46.

മോഹിനീ എനിക്കായ് ജനിച്ചു
ഓ ശില്പസുന്ദരീ...ആ...ആ...
ഓ പ്രിയേ നിനക്കായ് തുടിച്ചു
ഓ മൗന മഞ്ജരീ...ആ...ആ...
എന്നില്‍...ഭാവം നീയായ്
നിന്നില്‍ ജീവന്‍ ഞാനായ്
കനവില്‍ ദിനവും കാണും കലരും
ജന്മം വരവായ് യുഗമോ ക്ഷണമായ്..ഓ...
ഓ...ഓ...ഓ....

ആ ഹാഹാ...ആ ഹാഹാ....ആ ഹാഹാ....
പ്രിയതമേ...പ്രിയതമേ...ഇതു് നിജമോ..
ജഗമിതില്‍ പുതിയതീ അനുഭവമോ..
നിന്നെ ജപിച്ചൂ...നിന്നില്‍ ലയിച്ചൂ...
നാഥാ ജ്വലിച്ചൂ നിന്നെ വരിച്ചൂ...
പ്രേമം...ഓ പ്രേമം...
പ്രേമം...ഓ പ്രേമം...
തപസ്സിനാല്‍ നേടിടായീ ലയനം
മനുഷ്യനായ് മാറ്റുമീ ഇളം പ്രേമം....

ചാരുലാസ്യമോഹിനീ....പെൺകൊടീ...
ആരു നീ...
ദാരുശില്പപുണ്യമോ...ശിലയോ...കലയോ...
സ്മരണകള്‍ ജലരേഖകളായ്....നിഴലിന്‍
യവനികച്ചുരുളില്‍ മറഞ്ഞൂ...അധിപന്‍
പാപം പേറും യാമം
ശാപം വിങ്ങും ജന്മം....

ശിലയായ വരവര്‍ണ്ണനെന്നില്‍
കുളിർ‌കോരി വീശുന്നു പ്രേമം...
വിരഹാര്‍ദ്ര വിവശന്നു തല്പം
മടിയില്‍ ഒരുക്കുന്നു പ്രേമം
ആ പ്രേമമീ നിന്നിലില്ലേ...
നിന്‍ ദൃഷ്ടിയില്‍ പ്രേമമെന്തെന്‍ പ്രഭോ....

എന്നാത്മാവിന്‍ സാഫല്യമിതാ
എന്‍ സ്വപ്നത്തിന്‍ സായൂജ്യമിതാ...
എല്ലാം ഈ ഞാന്‍...ആദിയും അന്തവും
അറിവിന്‍ പൊരുളും ഞാന്‍...
അറിവിന്‍ അറിവും പൊരുളിന്‍ പൊരുളും
നരനീ ഞാനല്ലോ....
നിന്‍ നിഴലാകും വിധിയെ മറന്നു്
പാപച്ചുഴിയില്‍ മുങ്ങിപ്പോകും വ്യാമോഹം നീ...
മോഹാന്ധത നീ ....

ആശയും ശ്വാസവും നീയേ...
ഓ സ്നേഹകാവ്യമേ...
അഖിലവും അഭയമേ നീയേ...
ഓ ദിവ്യരൂപമേ...
നീയേ സത്യം നിത്യം...
നീയേ ദേഹം ദൈവം...
തനുവും മനുവും...സ്വരവും ലയവും
ഇഹവും പരവും ഒരുപോലൊരുപോലെ....
ഓ...ഓ...ഓ....

ജനനമോ മരണമോ കാണാം
ഈ പ്രേമം ശാശ്വതം...
കാലമോ ദൂരമോ കാണാം
ഈ പ്രേമം അത്ഭുതം......
നീയേ സത്യം നിത്യം...
നീയേ ദേഹം ദൈവം...
മനസ്സും വപുസ്സും അലിയും പ്രണവം
മധുരം...മധുരം...മധുരം...ഹോ...ഹോ....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts