സ്നേഹ ലോലമാം (ദയ )
This page was generated on April 29, 2024, 4:31 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംവിശാല്‍ ഭരദ്വാജ്‌
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മഞ്ജു വാര്യർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:34.

സ്നേഹലോലമാം ഏതോ പാട്ടിൻ ഈണം കേട്ടു ഞാൻ
മോഹജാലകം തൂകും സ്വർണ്ണപക്ഷീ നീയാരോ
വിടരും പനീർപൂവിൻ
ഹൃദയം വിതുമ്പുന്നൂ
സ്നേഹലോലമാം ഏതോ പാട്ടിൻ ഈണം കേട്ടു ഞാൻ
മോഹജാലകം തൂകും സ്വർണ്ണപക്ഷീ നീയാരോ

ഒന്നും ചൊല്ലാനായില്ലെന്നാലും
ഇന്നീ മൌനം പോലും സംഗീതം
ഞാനറിയാതറിയാതെ
എൻ ഗാനം തേടുന്നാരെ
എൻ ഗാനം തേടുന്നാരെ
ഒന്നും ചൊല്ലാനായില്ലെന്നാലും
ഇന്നീ മൌനം പോലും സംഗീതം
ഞാനറിയാതറിയാതെ
എൻ ഗാനം തേടുന്നാരെ
എൻ ഗാനം തേടുന്നാരെ
വിടരും പനീർപൂവിൽ
ഹൃദയം വിതുമ്പുന്നൂ

വിണ്ണിൻ രാഗം മണ്ണിൽ പൊൻ വെയിലായ്
വന്നൂ മോഹം പൂക്കൾ തൂകുമ്പോൾ
നീയറിയാതെയറിയാതെ
നിൻ മൌനം തേൻ മൊഴിയായ്
നിൻ മൌനം തേൻ മൊഴിയായ്
വിണ്ണിൻ രാഗം മണ്ണിൽ പൊൻ വെയിലായ്
വന്നൂ മോഹം പൂക്കൾ തൂകുമ്പോൾ
നീയറിയാതെയറിയാതെ
നിൻ മൌനം തേൻ മൊഴിയായ്
നിൻ മൌനം തേൻ മൊഴിയായ്
വിടരും പനീർപൂവിൻ
ഹൃദയം വിതുമ്പുന്നൂ
സ്നേഹലോലമാം ഏതോ പാട്ടിൻ ഈണം കേട്ടു ഞാൻ
മോഹജാലകം തൂകും സ്വർണ്ണപക്ഷീ നീയാരോ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts