ആകാശദീപമേ (ചിത്രമേള)
This page was generated on April 19, 2024, 9:30 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംശിവരഞ്ജനി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 22 2013 04:39:10.ആകാശദീപമേ ആര്‍ദ്രനക്ഷത്രമേ
അലരുകൾ കരിയുമീ മണ്ണിൽ വരൂ
ഒരു തരി വെട്ടം പകർന്നു പോകൂ
[ആകാശദീപമേ...

കണ്ണില്ലെങ്കിലും കരളില്ലയോ
കണ്മണിയെൻ ദുഃഖമറിയില്ലയോ
അകലെയാണെങ്കിലും ആത്മാവു കൊണ്ടവൾ
അലയുമെൻ ഗാനങ്ങൾ കേൾക്കില്ലയോ
[ഓ ഓ.....ആകാശദീപമേ

അന്ത്യഗാനം കേൾക്കാൻ നീ വരില്ലേ
അതിനനുപല്ലവി പാടുകില്ലേ (2)
അവസാന ശയ്യ വിരിക്കുവാനായി
ആത്മാവിൻ പൂവിതൾ നീ തരില്ലേ
[ഓ ഓ.....ആകാശദീപമേ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts