ചന്ദന ശിലയില്‍ (കുലം )
This page was generated on May 22, 2024, 2:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനവി മധുസൂദനന്‍ നായര്‍
ഗായകര്‍എം ജി രാധാകൃഷ്ണന്‍ ,കെ എസ് ചിത്ര
രാഗംകാപ്പി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:42.


ചന്ദനശിലയില്‍ കാമനുഴിഞ്ഞത്
ചെമ്പകമലരോ കന്മദമോ
വൈകാശിപ്പുതുമഴയോ മേനിയില്‍
മന്ദാരപ്പൂവൊളിചാര്‍ത്തി
നാഭിയിലെരിയും നാഗവിളക്കിന്‍
നാളം കണ്ണില്‍ പടരുമ്പോള്‍
മെയ്യറിയേ മനമറിയേ
തിരുവിളയാട്ടിനു കളമെഴുതി

കുവലയ വിലോചനേ... ബാലേ...ഭൈമീ
കിസലയാധരേ ചാരുശീലേ

വല്ലഭാ.......
വല്ലഭാ എന്നറിയാതൊരു മൊഴി
ഉള്ളില്‍ വിങ്ങിയമരുമ്പോള്‍
വാള്‍ത്തഴമ്പെഴും പാണിയിലമരും
പൊന്‍ പാലക്കുടമുലയുമ്പോള്‍
കനക കസവു കവണിയിഴുകിയൊഴുകീ
അറയിലെ നെയ്ത്തിരി മിഴിമൂടി

തകധിമി താം ധിമിതകതാം
ജണുജണുതാം
തകധിമി താം ധിമിതകതാം
ജണുജണുതാം
തകധിമി താം ധിമിതകതാം
ജണുജണുതാം
തകധിമി താം

രിസാനിപമഗരി സരിമ രിമ രിമപ
രിമ പനിസരിഗ ഗരിസഗരിഗരിസ
സരിമഗരി സരിമഗരി സരിമഗരി
ഗമനിധപ ഗമനിധപ ഗമനിധപ
ഗരിരിസ സനിനിപ പമമഗ ഗരിസ

വല്ലഭാ.....
വല്ലഭാ നിന്‍ പ്രാണൻ പ്രാണനില്‍
ഒന്നായ് വന്നു നിറയുമ്പോള്‍
മെയ് മറന്നു ഞാന്‍ നെയ്യായുരുകി
ആയിരമിതളായ് തെളിയുമ്പോള്‍
അലകള്‍ നുരയും അമൃതനദികള്‍ ഒഴുകീ
ഉലകൊരു വിസ്മൃതിലയമായി


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts