വേനല്‍ക്കാടും പൂത്തു (കല്യാണപ്പിറ്റേന്ന് )
This page was generated on April 29, 2024, 4:41 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംരവീന്ദ്രൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമലയമാരുതം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 09 2021 03:46:45.
 
വേനല്‍കാടും പൂത്തു ഈ മാറില്‍
സ്നേഹാമൃതം പെയ്യുന്നുവോ
തോളില്‍ ചായും മേഘം
ഓടത്തണ്ടില്‍ പോലും തേനൂറും
ഗാനോത്സവം തീര്‍ക്കുന്നുവോ
കേളീലോലം കാലം ആആ...

തീമഴയില്‍ ഒരു പൂവനമോ
മരുഭൂമിയിലും തണല്‍ താഴ്വരയോ
ഇരുളില്‍ തിരിനാളം പോല്‍ ഒരു താരകമുണ്ടോ
ശിലകള്‍ക്കും വരമായൊരു തെളിനീരുറവുണ്ടോ
വഴികളിലിടറും മിഴികളിലലിവായ്
പുതിയൊരു പുലരൊളി തഴുകും സുഖമായ്
(വേനല്‍ കാടും)

പാഴ്മണലില്‍ നറു പൊന്‍തരിയോ
മിഴിനീരലയില്‍ കുളിരമ്പിളിയോ
അറിയാ പൊരുള്‍ അറിയുമ്പോള്‍ നിറയുന്നു ജന്മം
ആത്മാവില്‍ സൂര്യോദയമുണരുന്നൊരു പുണ്യം
അനുഭവമൊരുപിടി മധുരവുമായ്
വന്നണയുകയായ് വരമംഗളമരുളാന്‍
(വേനല്‍ കാടും)




 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts