നിന്മുഖം കണ്ടപ്പോള്‍ (പാവപ്പെട്ടവള്‍ )
This page was generated on April 25, 2024, 7:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംബി എ ചിദംബരനാഥ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍ബി വസന്ത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:37:06.
നിന്മുഖം കണ്ടപ്പോള്‍ കരഞ്ഞവള്‍ ഞാന്‍
എന്‍ മുഖം കാണുമ്പോള്‍ ചിരിക്കുന്നു നീ
മാതാവിന്‍ ജീവിത പാതാളപ്പരപ്പിലെ
ശ്രീതാവും നവരത്ന മണിവിളക്കേ 
എന്‍ തങ്കക്കുടമേ നീയുറങ്ങുറങ്ങൂ


മാനം നിനക്കൊരു കുടമാത്രം
മാനവരെല്ലാമല്‍ഭുതങ്ങള്‍
മണ്ണും കണ്ണൂം മണിമുത്തും
അല്ലലില്‍ വെറുമൊരു കളിപ്പാട്ടം... കളിപ്പാട്ടം

വിശക്കുമ്പോള്‍ പൊട്ടിക്കരയുന്നു നീ
പശിതീര്‍ന്നാല്‍ പൊട്ടിച്ചിരിക്കുന്നു നീ
നരജന്മ യാത്രയില്‍ വിരഹത്തെ
എന്തറിയുന്നു നീ എന്തറിഞ്ഞു?


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts