കേട്ടു താരാട്ടിന്റെ താളം (ഇഷ്ടദാനം )
This page was generated on April 30, 2024, 2:10 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംമോഹന്‍ സിതാര
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ടി ആർ ഓമന ,ബിന്ദുപണിക്കർ ,നെടുമുടി വേണു ,ഇന്നസന്റ് ,കെ പി എ സി ലളിത
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:47.

കേട്ടു താരാട്ടിന്റെ താളം ആത്മരാഗം നെയ്‌ത മേളം
സ്വപ്‌നജാലം ചേര്‍ന്നൊരുക്കും രംഗപൂജാനര്‍ത്തനം
ഹര്‍ഷവര്‍ഷം പെയ്തിറങ്ങി ജീവനില്‍...
നോമ്പുനോറ്റേ നൊന്ത ഹൃദയം ഉരുകി രാരീരങ്ങളായ്
(കേട്ടു)

ഇരു കുഞ്ഞുപാദങ്ങള്‍ വരയ്‌ക്കുന്ന ചിത്രം
മലര്‍ക്കളമാക്കുമീ മുറ്റം
ഇളംകാറ്റുപോലും ഇളംചുണ്ടിലൂറും
മധുരപ്പാല്‍‌മണം ചൂടി നടമാടിടും
(കേട്ടു)

ഒരു കള്ളക്കണ്ണന്റെ കുസൃതിയ്‌ക്കു മുമ്പില്‍
ഇവിടമൊരമ്പാടിയാകും
മനസ്സുകള്‍‌തോറും നവനീതമലിയും
കിളിക്കൊഞ്ചല്‍ക്കൊലുസ്സുകള്‍ ചിരി കോര്‍ത്തിടും
(കേട്ടു)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts