സുഭഗേ (എന്റെ പൊന്നുതമ്പുരാന്‍ )
This page was generated on May 28, 2024, 2:01 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുരേഷ് ഗോപി ,ഉർവ്വശി ,ബേബി ചൈതന്യ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:58.
സുഭഗേ സുഭഗേ നാമിരുവരും ഈ
സുരഭീസരസ്സിൽ വിരിഞ്ഞൂ..
ഉഷസ്സോ നീയോ ഉദയേന്ദുലേഖയോ
ഒരു ചുംബനത്തിൽ പൊതിഞ്ഞു.. അന്നെന്നെ
ഒരു ചുംബനത്തിൽ പൊതിഞ്ഞു...

ആ നിമിഷം മുതൽ എന്റെ വികാരങ്ങൾ
എന്റെ വികാരങ്ങൾ...
ആപാതമധുരങ്ങളായി..
അവയുടെ പുളകോൽഗമങ്ങളിലായിരം
അരവിന്ദമുകുളങ്ങൾ വിതിർന്നു
അരവിന്ദമുകുളങ്ങൾ വിതിർന്നു..


ആ മുഹൂർത്തം മുതൽ എന്നിലെ മൌനങ്ങൾ
എന്നിലെ മൌനങ്ങൾ...
ആലാപനീയങ്ങളായി..
അവയുടെ സ്വരസംഗമങ്ങളിലായിരം
ആനന്ദഭൈരവികൾ നിറഞ്ഞു..
ആനന്ദഭൈരവികൾ നിറഞ്ഞു...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts