യാത്രയായി (ദേശാടനം )
This page was generated on May 2, 2024, 4:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംശ്യാമ
അഭിനേതാക്കള്‍വിജയരാഘവൻ ,ഉണ്ണികൃഷ്ണൻ നമ്പൂതിരി ,മിനി നായർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:01.

യാത്രയായി യാത്രയായി
കണ്ണീരില്‍ മുങ്ങി ശുദ്ധനാമുണ്ണിതന്‍
ദേശാടനവേളയായി...
അനുഗ്രഹിക്കൂ അമ്മേ അനുവദിക്കൂ
പോകാനനുവദിക്കൂ...

(യാത്രയായി)

പദചലനങ്ങള്‍ പ്രദക്ഷിണമാകണേ
ദേഹം ശ്രീകോവിലാകേണമേ
ദുഃഖങ്ങള്‍ പൂജാപുഷ്പങ്ങളാകണേ
വചനം മന്ത്രങ്ങളാകേണമേ

(യാത്രയായി)

നിദ്രകളാത്മധ്യാനമാകേണമേ
അന്നം നൈവേദ്യമാകേണമേ
നിത്യകര്‍മ്മങ്ങള്‍ സാധനയാകണേ
ജന്മം സമ്പൂര്‍ണ്ണമാകേണമേ

(യാത്രയായി)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts