വിശദവിവരങ്ങള്‍ | |
വര്‍ഷം | 1995 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ഹമീര്‍ കല്യാണി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:05.
അലയുമെന്‍ പ്രിയതരമോഹങ്ങള്‍ക്കിന്നിനി ഇളവേല്‍ക്കുവാനൊരു തേന്‍കൂട് ഇളമാനുകള്‍ ഇണയായ് തുള്ളും ചന്ദനക്കുടിലിനകത്തൊരു തേന്‍കൂട്.. നിന് കുടിലിനകത്തൊരു തേന്‍കൂട്.. ഒരു സ്വര്‍ണ്ണത്താലിതന്‍ താമരപ്പൂവായെന്‍ ഹൃദയമീ മാറത്തു ചായും... കാതോര്‍ത്തു കേള്‍ക്കുമതെന്നും നിന്നാത്മാവില്‍ കാതരമോഹത്തിന്‍ മന്ത്രം പ്രണയാതുരമാം സ്വപ്നമന്ത്രം.. മിഴിയിലെ ആകാശനീലിമയില്‍ സ്വപ്ന- മതിലേഖ തോണിയില്‍ വന്നു തോണി തുഴയുന്നൊരാളിന്റെ ചാരത്തു നാണിച്ചിരിക്കുന്നതാരോ.. മെല്ലെ മാറത്തു ചായുന്നതാരോ.. |