വിശദവിവരങ്ങള്‍ | |
വര്‍ഷം | 1995 |
സംഗീതം | ജോണ്സണ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | എം ജി ശ്രീകുമാർ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സുരേഷ് ഗോപി ,ലാലു അലക്സ് ,കവിയൂർ പൊന്നമ്മ ,ചിത്ര ,സുവർണ്ണ മാത്യു |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:06.
അമ്പലക്കൊമ്പന്റെ കൊമ്പത്തിരുന്നിട്ട് വമ്പത്തമോതുന്ന ചമ്പക്കിളി കുളിരുകോരും കിളി പുലരികാണുമ്പോളുണരും കിളി പൂമാലപ്പെണ്ണിനോടൊറ്റയ്ക്കിരുന്നിട്ട് തിരുതകൃതിയരുളും കിളി ചിന്നക്കിളീ വര്‍ണ്ണക്കിളീ ഇനിയെന്നുവരുമെന് കിളി? രാമായണപ്പൈങ്കിളി - നല്ല വാതായനപ്പൂങ്കിളി രാവുകള്‍ നീന്തിവന്നെത്തുന്ന സൂര്യന്റെ കതിരണിഞ്ഞെത്തും കിളി പവിഴമുണ്ടോ മുത്തുക്കിളി മധുരമുണ്ടോ ചെല്ലക്കിളി? അഴകിലൊഴുകുന്ന ദേശാടനപ്പൈങ്കിളി ലാലാലലാലാ.............. നാവോറുപാടും കിളി - നല്ല താരാട്ടുപാടും കിളി കദളീവനങ്ങള്‍ കടന്നുവന്നെത്തുമെന് മാണിക്യവര്ണ്ണക്കിളി കനകമുണ്ടോ ആശക്കിളീ സ്വപ്നമുണ്ടോ കോലക്കിളീ കോലമയിലിന്റെ കളിയാട്ടമാടും കിളി? |