വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:11.
സ്വർഗ്ഗീയ സുന്ദര നിമിഷങ്ങളേ സ്വരരാഗ പുഷ്പ വനശലഭങ്ങളേ നിങ്ങൾ തൻ ചിറകടി കേൾക്കുമ്പോൾ കാലിലെ കിങ്ങിണി പൊട്ടിച്ചിരിച്ചാടുന്നു (സ്വർഗ്ഗീയ...) പട്ടുപാവാട തൻ ഞൊറി നീർത്തുന്ന പുഞ്ചിരിപ്പൂനിലാവു പോലെ ഗാനത്തിൻ മധുപാത്രം മോന്തിയീ വേദിയിൽ ആനന്ദനൃത്തം ഞാനാടിടുന്നു (സ്വർഗ്ഗീയ...) വാസന്തീപുഷ്പങ്ങൾ നുള്ളിയെടുക്കുന്ന വാരിളം തെന്നലിനെ പോലെ കൈമുദ്രകൾ കാട്ടി കലികകൾ നുള്ളും ഞാൻ കലയുടെ കല്പക മലർവനത്തിൽ (സ്വർഗ്ഗീയ...) |