വിശദവിവരങ്ങള്‍ | |
വര്‍ഷം | 1995 |
സംഗീതം | ശ്യാം |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | എം ജി ശ്രീകുമാർ ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജയറാം ,ആനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 18 2014 03:34:22.
ആ...ആ...ആ..ആ...ആ...ആ... പസ പനി മപ ഗമ സമ ഗപ മനി പനി സാ.... ആ...ആ...ആ..ആ...ആ...ആ... ദേവഗായികേ പാടു നീയൊരു രാധാമാധവം ജീവവീണയിൽ ഉണരു നീയിനി ചേതോഹാരിണിയായ്... സൂര്യനായകാ കാണു നീയൊരു രാഗാരാധന സോമതീർത്ഥങ്ങൾ ചൊരിയും ഞാനൊരു വ്രീളാലോലുപയായ്... ദേവഗായികേ പാടു നീയൊരു രാധാമാധവം ജീവവീണയിൽ ഉണരു നീയിനി ചേതോഹാരിണിയായ്... ആഹഹാ....ആഹഹാ....ആ ഹാ ഹാ ഹഹാ... ആഹഹാ....ആഹഹാ....ആ ഹാ ഹാ ഹഹാ...... ചാരുതകൾ ഈ താഴ്വരയിൽ അരുണിമകൾ പാകുകയായ് ശ്രീകലകൾ ഈ പൂവുടലിൽ നറുകളഭം പൂശുകയായ് വിധുമുഖീ...പ്രിയ സഖീ... അരികിൽ നീ...ഒഴുകി അണയും സ്വയം അടിമുടി തളിരിടുമിനിയൊരു പരിമളമായി നീ വരം തരൂ... ദേവഗായികേ പാടു നീയൊരു രാധാമാധവം ജീവവീണയിൽ ഉണരു നീയിനി ചേതോഹാരിണിയായ്... ആഹഹാ....ആഹഹാ....ആ ഹാ ഹാ ഹഹാ... ആഹഹാ....ആഹഹാ....ആ ഹാ ഹാ ഹഹാ...... മാർകഴിയിൽ ഈ മാധുരിയിൽ നവപുളകം ചൂടുകയായ് ആവണിയോ ആതിരയോ അകതളിരിൽ തേരൊലിയായ് ഋതുമതീ...മലർ മിഴീ... ചിറകിടും....തണലിൽ വിരിയും സുഖസിരകളിൽ അനുപമ ഹിമമഴ പൊഴിയുകയായി നീ വരം തരൂ... സൂര്യനായകാ കാണു നീയൊരു രാഗാരാധന സോമതീർത്ഥങ്ങൾ ചൊരിയും ഞാനൊരു വ്രീളാലോലുപയായ്... ദേവഗായികേ പാടു നീയൊരു രാധാമാധവം ജീവവീണയിൽ ഉണരു നീയിനി ചേതോഹാരിണിയായ്... |